രാഹുൽ പ്രധാനമന്ത്രിയായാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി 'ജെൻ സി' നേതാവ്; പ്രഖ്യാപനവുമായി രേവന്ത് റെഡ്ഡി

Jul 26, 2026 - 22:02
Jul 26, 2026 - 22:02
 0
രാഹുൽ പ്രധാനമന്ത്രിയായാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി 'ജെൻ സി' നേതാവ്; പ്രഖ്യാപനവുമായി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് 'ജെൻ സി' തലമുറയിൽപ്പെട്ട നേതാവിനെ നിയമിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. ഹൈദരാബാദിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനുള്ള പ്രായപരിധി കുറയ്ക്കണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. 21 വയസ്സുള്ള ഒരാൾക്ക് ഐഎഎസ് ഉദ്യോഗസ്ഥനാകാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയുമ്പോൾ നിയമസഭയിലേക്കും പാർലമെന്റിലേക്കും മത്സരിക്കാൻ എന്തുകൊണ്ട് കഴിയരുതെന്ന് അദ്ദേഹം ചോദിച്ചു.

വോട്ടവകാശ പ്രായം 21ൽ നിന്ന് 18 ആക്കി കുറച്ച രാജീവ് ഗാന്ധിയുടെയും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം 21 ആക്കിയ പി.വി. നരസിംഹറാവുവിന്റെയും ഭരണഘടനാ ഭേദഗതികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരപ്രായം കുറയ്ക്കുന്നതിനായുള്ള ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ ഓഗസ്റ്റ് ആദ്യവാരം തെലങ്കാന നിയമസഭയുടെയും ലെജിസ്ലേറ്റീവ് കൗൺസിലിന്റെയും പ്രത്യേക സമ്മേളനം വിളിച്ചുചേരുമെന്നും അറിയിച്ചു.

ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനം 'ജെൻ സി' വിഭാഗത്തിൽപ്പെട്ടവരാണെങ്കിലും പാർലമെന്റിൽ അവരുടെ പ്രാതിനിധ്യം ഒരു ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രതിഷേധങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ചത് യുവജനങ്ങളുടെ പോരാട്ടമാണെന്നും പറഞ്ഞു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ കേസുകൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow