ഗുണ്ടാ നേതാവിന്‍റെ ആക്രമണത്തില്‍ പൂജപ്പുര എസ്ഐക്ക് കുത്തേറ്റു
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.

തിരുവനന്തപുരം: പൂജപ്പുര എസ്ഐക്ക് കുത്തേറ്റു. എസ്ഐ സുബീഷിനാണ് കുത്തേറ്റത്. ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ലഹരി സംഘം പ്രശ്നമുണ്ടാക്കുന്നതായി വിവരം ലഭിച്ചിരുന്നു. തടയാനെത്തിയ എസ്ഐയെ കത്തികൊണ്ട് കുത്തുകയായിരുന്നു. കൈക്ക് കുത്തേറ്റ എസ്ഐ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അക്രമശേഷം പ്രതി രക്ഷപ്പെട്ടു. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
What's Your Reaction?






