വായ്പ നല്‍കിയവരുമായി വാക്കേറ്റമുണ്ടായി തൊട്ടടുത്ത ദിവസം തിരുവനന്തപുരത്ത് കോളജിനുള്ളില്‍ ഉടമ കത്തിക്കരിഞ്ഞനിലയില്‍!
കോളജ് വളപ്പിനുള്ളില്‍വെച്ച് കണ്ടെത്തിയ കാറിന് സമീപത്തായി ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

തിരുവനന്തപുരം: വായ്പ നല്‍കിയവരുമായി വാക്കേറ്റമുണ്ടായി തൊട്ടടുത്ത ദിവസം കോളജ് വളപ്പിനുള്ളില്‍ ഉടമയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് കരകുളത്തുള്ള എന്‍ജീനിയറിങ് ആന്‍ഡ് പോളി ടെക്‌നിക് കോളജ് ഉടമ പി.എ. അസീസ് താഹയെയാണ് സ്വന്തം കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കോളജ് വളപ്പിനുള്ളില്‍വെച്ച് കണ്ടെത്തിയ കാറിന് സമീപത്തായി ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ചൊവാഴ്ച രാവിലെയോടെയാണ് ഒരു പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ സമീപവാസികള്‍ കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണെന്നാണ് പൊലീസ് പിന്നീട് തിരിച്ചറിയുകയായിരുന്നു.
സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും പൊലീസും പരിശോധന നടത്തുകയാണ്. അബ്ദുള്‍ അസീസിന് കടബാധ്യതയുണ്ടായിരുന്നതായും അതേത്തുടര്‍ന്ന് ആത്മഹത്യ ചെയ്തിരിക്കാമെന്നും പൊലീസ് അനുമാനിക്കുന്നു. അതേസമയം കടം വാങ്ങിയവര്‍ പണം തിരികെ ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.
What's Your Reaction?






