ഏപ്രില്‍ 4ന് പാലായിലും തിരുവനന്തപുരത്തും ;ഏപ്രില്‍ 29ന് പാലക്കാട് ,നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ;31ന് അമിത്ഷായും കേരളത്തില്‍

Mar 27, 2026 - 13:20
Mar 27, 2026 - 13:21
 0
ഏപ്രില്‍ 4ന് പാലായിലും തിരുവനന്തപുരത്തും ;ഏപ്രില്‍ 29ന് പാലക്കാട് ,നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ;31ന് അമിത്ഷായും കേരളത്തില്‍

തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും അന്നു തന്നെ റോഡ് ഷോ തൃശൂരിലും നടക്കും.     അടുത്ത ഘട്ടമായി ഏപ്രിൽ 4ന് പാലായിലും തിരുവനന്തപുരത്തും മോദി പ്രചാരണത്തിന് എത്തുന്നുണ്ട്. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് റാലിയാണ് പാലായിൽ നടക്കുക. അന്നു തന്നെ തിരുവനന്തപുരം നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 31ന് തിരുവനന്തപുരം ജില്ലയിൽ വിവിധ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. 

ഏപ്രിൽ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും അമിത് ഷാ പ്രചാരണത്തിനെത്തും. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, രാജ്‌നാഥ്‌ സിങ്, എസ്.ജയശങ്കർ , ന്യൂഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ നേതാക്കളും ഈ ദിവസങ്ങളിൽ കേരളത്തിലെത്തുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow