നിയമസഭ തെരഞ്ഞെടുപ്പ്: ഏപ്രിൽ 9ന് പൊതുഅവധി; സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രിൽ ഒമ്പതിന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്ക് പുറമെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ഉറപ്പാക്കി സർക്കാർ ഉത്തരവിറക്കി.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വോട്ടർമാർക്കും സമ്മതിദാനാവകാശം വിനിയോഗിക്കാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴിൽ വരുന്ന എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും സ്വകാര്യ സംരംഭങ്ങൾക്കും വ്യവസായ കേന്ദ്രങ്ങൾക്കും അവധി ബാധകമാണ്. എല്ലാ സ്ഥിരം ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണം. നിയമസഭ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കും ഇത് ബാധകമായിരിക്കും.
ദിവസവേതനക്കാർ, താൽക്കാലിക തൊഴിലാളികൾ എന്നിവർക്കും വോട്ട് ചെയ്യുന്നതിനായി ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം അവധി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവധി നിഷേധിക്കപ്പെട്ടാൽ തൊഴിലാളികൾക്ക് പരാതി നൽകാവുന്നതാണ്.
What's Your Reaction?