'താങ്കള്‍ 60 വയസ് വരെ കളിക്കണം, അതു കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്'
ഓരോ ഐപിഎൽ സീസൺ തുടങ്ങുമ്പോഴും ആരാധകർക്കിടയിൽ ഉയരുന്ന പ്രധാന ചർച്ച ധോനിയുടെ വിരമിക്കലിനെക്കുറിച്ചാണ്
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ആരാധകർ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഇതിഹാസ താരം ആരാണെന്ന ചോദ്യത്തിന് ക്രിക്കറ്റ് ലോകത്തിന് ഒറ്റ ഉത്തരമേയുള്ളൂ – എം.എസ്. ധോനി. 44-ാം വയസ്സിലും ചെന്നൈ സൂപ്പർ കിങ്‌സിനായി പാഡണിയുന്ന ധോനിയുടെ ഓരോ നീക്കവും ആരാധകർക്ക് ആവേശമാണ്.
ഓരോ ഐപിഎൽ സീസൺ തുടങ്ങുമ്പോഴും ആരാധകർക്കിടയിൽ ഉയരുന്ന പ്രധാന ചർച്ച ധോനിയുടെ വിരമിക്കലിനെക്കുറിച്ചാണ്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ആരാധക സംഗമത്തിൽ ഇതേ ചോദ്യം ധോനിക്ക് നേരിട്ട് നേരിടേണ്ടി വന്നു.
തമിഴ് താരം ശിവകാർത്തികേയനാണ് ആരാധകർക്ക് വേണ്ടി ധോനിയോട് ആ നിർണ്ണായക ചോദ്യം ചോദിച്ചത്. "ഇത് നിങ്ങളുടെ അവസാന ഐപിഎൽ സീസൺ ആണോ?" എന്നായിരുന്നു ചോദ്യം. വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് തന്റെ പതിവ് ശൈലിയിലുള്ള നർമ്മം കലർന്ന മറുപടിയാണ് ധോനി നൽകിയത്. ആരാധകരുടെ സ്നേഹമാണ് തന്നെ ഇത്രയും കാലം നിലനിർത്തിയതെന്നും ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
:ഇരുവരും തമ്മിലുള്ള സംഭാഷണം
ശിവ കാര്‍ത്തികേയന്‍- താങ്കള്‍ വിരമിക്കുമോ. എനിക്കുറപ്പാണ് ഇല്ല എന്നായിരിക്കും മറുപടി. എല്ലാ വര്‍ഷവും ഈ ഉത്തരം ഞാന്‍ കേള്‍ക്കുന്നുണ്ട്. താങ്കള്‍ 60 വയസ് വരെ കളിക്കണം.
ധോനി- അതു കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ശിവ- താങ്കളുടെ ഫിറ്റ്‌നസ് നോക്കിയാല്‍ അതെളുപ്പമാണെന്നു എനിക്കു തോന്നുന്നു.
ധോനി- ബുദ്ധിമുട്ടാണ്. പ്രായം താഴേക്കു പോകുമ്പോഴാണെങ്കില്‍ ഓക്കെയാണ്. മുകളിലേക്ക് പോകുമ്പോഴല്ല. എന്നാലും ഞാന്‍ ശ്രമിക്കും.
ശിവ- ഒടുവില്‍ ആ ഉത്തരം ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു.
What's Your Reaction?