കുറുപ്പംപടിയില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി; അമ്മയും സുഹൃത്തും പോലീസ് കസ്റ്റഡിയില്‍
അമ്മയുടെ അറിവോടെയാണോ പീഡനം എന്നറിയാൻ പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

കൊച്ചി: പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിൽ 10, 12 വയസുള്ള സഹോദരിമാർ പീഡനത്തിനിരയായി. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ അറിവോടെയാണോ പീഡനം എന്നറിയാൻ പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
കുറുപ്പംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണ് പീഡനത്തിന് ഇരയായത്. ലോറി ഡ്രൈവറായ പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. 2023 മുതൽ ഇക്കഴിഞ്ഞ മാസം വരെ കുട്ടികളെ പീഡിപ്പിച്ചെന്നാണു വിവരം. ഇക്കാര്യം കുട്ടികളിലൊരാൾ കൂട്ടുകാരിക്ക് എഴുതിയ കത്ത് ക്ലാസ് ടീച്ചർ കാണുകയും പോലീസ് അടക്കമുള്ളവരെ ടീച്ചർ വിവരം അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
What's Your Reaction?






