ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച
എംപിമാരുടെ സംഘങ്ങള്‍ വിദേശ പര്യടനം പൂര്‍ത്തിയാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാനായാണ് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്.
അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും അവരുടെ പിന്തുണ ലഭിച്ചെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ഇന്ത്യ അഹിംസയെ സ്‌നേഹിക്കുന്നവരാണെന്ന സത്യം ലോകത്തെ അറിയിച്ചെന്ന് മടക്കയാത്രയിൽ ശശി തരൂർ എക്‌സിൽ കുറിച്ചു.
ഭീകരതയ്‌ക്കെതിരെ പ്രതികരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. പനാമ, ഗയാന, കൊളംബിയ, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്‍റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം സന്ദർശനം നടത്തിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തരൂര്‍ പറഞ്ഞു.
'നൂറു തവണ ജനിച്ചാലും നൂറു തവണയും അത് ചെയ്യും; എന്റെ രാജ്യത്തെ ഞാന്‍ ഹൃദയം തുറന്ന് സ്‌നേഹിക്കും; മാതൃരാജ്യത്തിനായി കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു, ലോകം മുഴുവന്‍ ഇപ്പോള്‍ സത്യം അറിയുന്നു. ഞങ്ങള്‍ അഹിംസയെ സ്‌നേഹിക്കുന്നവരാണ്. ഞങ്ങളെ തുറന്ന മനസ്സോടെ സ്വീകരിച്ച രാജ്യത്തും വിദേശത്തുമുള്ള രാജ്യ സ്‌നേഹികള്‍ക്കും എന്റെയും അംഗങ്ങളുടെയും പേരില്‍ നന്ദി അറിയിക്കുന്നു. ജയ് ഹിന്ദ്! - എന്നാണ് തരൂർ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.