മിൽമ പാൽവില നാളെ മുതൽ ഉയരും; ലീറ്ററിന് 4 രൂപ വർധന, തൈരിനും വിലക്കയറ്റം

May 31, 2026 - 09:06
May 31, 2026 - 09:07
 0
മിൽമ പാൽവില നാളെ മുതൽ ഉയരും; ലീറ്ററിന് 4 രൂപ വർധന, തൈരിനും വിലക്കയറ്റം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മിൽമ പാലിന്റെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. ലീറ്ററിന് 4 രൂപയാണ് വർധന. തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചിട്ടുണ്ട്. മറ്റ് പാൽ ഉൽപന്നങ്ങളുടെയും വില വരും ദിവസങ്ങളിൽ ആനുപാതികമായി ഉയർത്താൻ നീക്കമുണ്ടെന്ന് മിൽമ അറിയിച്ചു.

നിലവിൽ വിപണിയിലുള്ള പാൽ കവറുകളിൽ പഴയ വില തന്നെയായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാകുക. പുതിയ വില അച്ചടിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനാൽ ഏകദേശം ഒരു മാസം വരെ പഴയ വിലയുള്ള കവറുകൾ വിപണിയിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

ക്ഷീരകർഷകരുടെ ഉൽപാദനച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് വില വർധനയെന്ന് മിൽമ അറിയിച്ചു. ലീറ്ററിന് 4 രൂപ വർധിപ്പിക്കുമ്പോൾ അതിൽ 3.35 രൂപ (83.75 ശതമാനം) നേരിട്ട് കർഷകർക്ക് ലഭിക്കുമെന്നും മിൽമ വ്യക്തമാക്കുന്നു.

എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ വർധന മതിയാകില്ലെന്നാണ് ക്ഷീരകർഷകരുടെ നിലപാട്. കാലിത്തീറ്റ, തൊഴിൽച്ചെലവ്, മറ്റ് ഉൽപാദനച്ചെലവുകൾ എന്നിവ ഗണ്യമായി ഉയർന്നതിനാൽ കൂടുതൽ തുക കർഷകർക്ക് ലഭിക്കണമെന്നാണ് ആവശ്യം.

സംസ്ഥാനത്ത് മിൽമ അവസാനമായി പാൽവില വർധിപ്പിച്ചത് 2022 ഡിസംബർ 1-നായിരുന്നു. അന്ന് ലീറ്ററിന് 6 രൂപയാണ് വില കൂട്ടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow