ജമ്മു കശ്മീരില്‍ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കം
മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം

പാലക്കാട്: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമംകോട് കറുവാൻതൊടി അബ്ദുൽ സമദിന്റെ മകൻ മുഹമ്മദ് ഷാനിബിനെ (27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിവരം ബന്ധുക്കൾക്ക് ലഭിച്ചു. മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഏപ്രിൽ 13നാണ് വീട്ടിൽനിന്ന് പോയതെന്നും പറയുന്നു. മൃതദേഹം വനത്തിൽനിന്നാണ് കണ്ടെത്തിയതെന്നാണ് പുറത്തുവന്ന വിവരം.
What's Your Reaction?






