മുംബൈയില്‍ മലയാളി ദമ്പതികള്‍ വാഹനാപകടത്തില്‍ മരിച്ചു 

ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം

Jun 20, 2025 - 21:41
Jun 20, 2025 - 21:41
 0  13
മുംബൈയില്‍ മലയാളി ദമ്പതികള്‍ വാഹനാപകടത്തില്‍ മരിച്ചു 

മുംബൈ: മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. റായ്ഗഡ് ജില്ലയിലെ നേരലിൽ താമസിച്ചിരുന്ന വിനോദ് പിള്ള (65), ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചെങ്ങന്നൂർ സ്വദേശിയാണ് വിനോദ് പിള്ള. വർഷങ്ങളായി താനെയിൽ താമസിച്ചിരുന്ന കുടുംബം എട്ട് വർഷം മുൻപാണ് റായ്ഗഡ് നേരലിലേക്ക് താമസം മാറിയത്. അപകടത്തിന് പിന്നാലെ ഇരുവരെയും നേരൽ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ : അനിരുദ്ധ്.

What's Your Reaction?

like

dislike

love

funny

angry

sad

wow