കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആശ്വാസം; മാസാവസാനം തന്നെ ശമ്പളം, 100 കോടി രൂപ അനുവദിച്ച് സർക്കാർ

Jun 30, 2026 - 22:21
Jun 30, 2026 - 22:22
 0
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആശ്വാസം; മാസാവസാനം തന്നെ ശമ്പളം, 100 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഏറെ നാളുകൾക്ക് ശേഷം മാസത്തിലെ അവസാന ദിവസം തന്നെ ശമ്പളം വിതരണം ചെയ്തു. ഒന്നാം തീയതിക്ക് മുൻപായി ശമ്പളം നൽകുന്നതിനായി സംസ്ഥാന സർക്കാർ ഈ മാസം 100 കോടി രൂപയുടെ സാമ്പത്തിക സഹായം കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചു.

സ്ത്രീകൾക്കായുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് പ്രതിമാസം ഏകദേശം 55 കോടി രൂപയുടെ വരുമാന നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് നേരിടുന്നത്. ഈ സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തിലാണ് സർക്കാർ അടിയന്തര ധനസഹായം അനുവദിക്കുകയും ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യുകയും ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow