കോഴിക്കോട്ട് മിന്നൽച്ചുഴലിയും കനത്ത മഴയും: ഒരാൾക്ക് ദാരുണാന്ത്യം; വീടിനുള്ളിൽ നിന്ന നാലുപേർക്ക് മിന്നലേറ്റു!

May 17, 2026 - 19:37
May 17, 2026 - 19:38
 0
കോഴിക്കോട്ട് മിന്നൽച്ചുഴലിയും കനത്ത മഴയും: ഒരാൾക്ക് ദാരുണാന്ത്യം; വീടിനുള്ളിൽ നിന്ന നാലുപേർക്ക് മിന്നലേറ്റു!

കോഴിക്കോട്∙ ജില്ലയിൽ കനത്ത നാശനഷ്ടം വിതച്ച് ശക്തമായ മഴയും ഇടിമിന്നലും. കൂടരഞ്ഞി കൂമ്പാറമുണ്ടുമലയിൽ ഇടിമിന്നലേറ്റ് ഒരാൾ ദാരുണമായി മരണപ്പെട്ടു. കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയുണ്ടായത്.

താമരശ്ശേരിയിലും ശക്തമായ ഇടിമിന്നലിൽ നാല് പേർക്ക് പരിക്കേറ്റു. പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുകയായിരുന്നവർക്കാണ് മിന്നലേറ്റത്. ഇവരെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയോര മേഖലകളിൽ വരും മണിക്കൂറുകളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow