തീവ്രമഴ മുന്നറിയിപ്പ്: ഇടുക്കിയിലെ ജല വിനോദങ്ങൾക്ക് നിരോധനം, കോഴിക്കോടും നിയന്ത്രണം

ഇടുക്കിയില്‍ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്ന തിങ്കളാഴ്ച രാത്രികാലയാത്രയും നിരോധിച്ചിട്ടുണ്ട്

May 23, 2025 - 21:30
May 23, 2025 - 21:31
 0  12
തീവ്രമഴ മുന്നറിയിപ്പ്: ഇടുക്കിയിലെ ജല വിനോദങ്ങൾക്ക് നിരോധനം, കോഴിക്കോടും നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ വിവിധയിടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.  മെയ് 24 മുതൽ 27 വരെയാണ് ഇടുക്കിയിലെ ജലാശയങ്ങളിൽ ജല വിനോദങ്ങൾക്ക് നിരോധനം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലെ ട്രെക്കിങും നിരോധിച്ചു. റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്ന തിങ്കളാഴ്ച രാത്രികാലയാത്രയും നിരോധിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുപ്പ്, ഖനനം എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൂവാർ വരെ), കൊല്ലം (ആലപ്പാട്ട്‌ മുതൽ-ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) തീരങ്ങളിൽ ശനിയാഴ്ച രാവിലെ 8.30 വരെ 1.3 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാത്രി 8.30 മുതൽ ഞായറാഴ്ച രാത്രി 8.30 വരെ കേരള തീരത്ത് 2.6 മുതൽ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ, കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ, എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ, തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ, മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ, കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ, കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ, കാസർകോട്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ പ്രത്യേക ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow