വെസ്റ്റ് ഇൻഡീസിന്‍റെ ഇന്ത്യൻ പര്യടനം സെപ്തംബറിൽ; ആദ്യ ഏകദിനം കാര്യവട്ടത്ത്

സെപ്തംബർ 27-നാണ് തിരുവനന്തപുരത്ത് ആദ്യ ഏകദിനം നടക്കുന്നത്

Mar 27, 2026 - 17:05
Mar 27, 2026 - 17:05
 0
വെസ്റ്റ് ഇൻഡീസിന്‍റെ ഇന്ത്യൻ പര്യടനം സെപ്തംബറിൽ; ആദ്യ ഏകദിനം കാര്യവട്ടത്ത്

തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിന് സെപ്തംബറിൽ തുടക്കമാകുന്നു. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. പരമ്പരയിലെ ആദ്യ ഏകദിനത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുമെന്നത് മലയാളി കായികപ്രേമികൾക്ക് ഇരട്ടി മധുരമായി.

സെപ്തംബർ 27-നാണ് തിരുവനന്തപുരത്ത് ആദ്യ ഏകദിനം നടക്കുന്നത്. തുടർന്ന് ഗുവാഹത്തിയിലും ചണ്ഡീഗഡിലുമായി ഏകദിന പരമ്പര പൂർത്തിയാകും. തൊട്ടുപിന്നാലെ ഒക്ടോബർ ആറ് മുതൽ ടി20 പോരാട്ടങ്ങൾക്കും തുടക്കമാകും.

മത്സരക്രമം ഒറ്റനോട്ടത്തിൽ:

ഏകദിന പരമ്പര:

സെപ്തംബർ 27: ആദ്യ ഏകദിനം - കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം.

സെപ്തംബർ 30: രണ്ടാം ഏകദിനം - ഗുവാഹത്തി.

ഒക്ടോബർ 03: മൂന്നാം ഏകദിനം - ചണ്ഡീഗഡ്.

ടി20 പരമ്പര:

അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഒക്ടോബർ 6 മുതൽ 17 വരെയാണ് നടക്കുന്നത്. പ്രധാന വേദികൾ താഴെ പറയുന്നവയാണ്:

ലഖ്‌നൗ

റാഞ്ചി

ഇൻഡോർ

ഹൈദരാബാദ്

ബംഗളൂരു

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വീണ്ടും വേദിയാകാൻ ഒരുങ്ങുന്ന കാര്യവട്ടം സ്റ്റേഡിയത്തിൽ കാണികളുടെ വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബർ അവസാന വാരം മുതൽ ഒക്ടോബർ പകുതി വരെയാണ് വിൻഡീസ് പട ഇന്ത്യയിലുണ്ടാവുക.

What's Your Reaction?

like

dislike

love

funny

angry

sad

wow