സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 4840 രൂപ വർധിച്ചു, ഒരു പവന് 1.17 ലക്ഷം കടന്നു

നിക്ഷേപകരുടെ താൽപ്പര്യവും വിപണിയിലെ ചാഞ്ചാട്ടവുമാണ് വില വർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്

Feb 4, 2026 - 10:49
Feb 4, 2026 - 10:49
 0
സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 4840 രൂപ വർധിച്ചു, ഒരു പവന് 1.17 ലക്ഷം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ന് പവന് 4840 രൂപയാണ് വർധിച്ചത്. നിക്ഷേപകരുടെ താൽപ്പര്യവും വിപണിയിലെ ചാഞ്ചാട്ടവുമാണ് വില വർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

ഇന്നത്തെ സ്വർണവില (ഫെബ്രുവരി നാല്, 2026): 22 കാരറ്റ് സ്വർണം ഗ്രാമിന് 14,715, പവന് 1,17,720, 18 കാരറ്റ് സ്വർണം ഗ്രാമിന് 12,090 പവന് 96,720, 14 കാരറ്റ് സ്വർണം ഗ്രാമിന് 9,415 പവന് 75,320, 9 കാരറ്റ് സ്വർണം ഗ്രാമിന്     6,070 പവന് 48,560 എന്നിങ്ങനെയാണ് നിരക്ക്. 

ജനുവരി 29-ന് സ്വർണവില 1.31 ലക്ഷം കടന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇതിനുപിന്നാലെ ലാഭമെടുപ്പിനായി നിക്ഷേപകർ സ്വർണം വിറ്റഴിച്ചതോടെ വില താഴ്ന്നു. എന്നാൽ വില കുറഞ്ഞപ്പോൾ വീണ്ടും വാങ്ങൽ സമ്മർദ്ദം ഉണ്ടായതാണ് വില വീണ്ടും ഉയരാൻ കാരണമായത്.വിപണിയിലെ ചാഞ്ചാട്ടം: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ വലിയ രീതിയിലുള്ള കയറ്റിറക്കങ്ങളാണ് പ്രകടമാകുന്നത്. പരമാവധി ലാഭം ലക്ഷ്യമിട്ടുള്ള നിക്ഷേപകരുടെ നീക്കങ്ങൾ വിപണിയെ സ്വാധീനിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow