പിണറായിയുടെ വീട്ടിലും വീണയുടെ ഭൂമിയിലും ഇ.ഡി. പരിശോധന

Jul 7, 2026 - 22:03
Jul 7, 2026 - 22:03
 0
പിണറായിയുടെ വീട്ടിലും വീണയുടെ ഭൂമിയിലും ഇ.ഡി. പരിശോധന

കണ്ണൂർ ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായിയിലെ വസതിയിൽ ഇന്ന് രാവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ പരിശോധന നടത്തി. രാവിലെ പത്തരയോടെയാണ് രണ്ട് ഇ.ഡി. ഉദ്യോഗസ്ഥർ പാതിരിയാട് വില്ലേജ് ഓഫിസറോടൊപ്പം വീട്ടിലെത്തിയത്.

വീടിന് മുന്നിലുള്ള സ്ഥലത്തിന്റെ ചിത്രങ്ങൾ പകർത്തിയ ശേഷമാണ് സംഘം മടങ്ങിയത്. തുടർന്ന് ഇ.ഡി. സംഘം പിണറായി വില്ലേജിലെ എടക്കടവ് മേഖലയിലെ പ്രതിപക്ഷ നേതാവിന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലും എത്തി. വില്ലേജ് ഓഫിസർ സ്ഥലം കാണിച്ചുകൊടുത്തതിന് പിന്നാലെ അവിടെയും ഫോട്ടോകൾ പകർത്തി.

പരിശോധനയുടെ ഉദ്ദേശ്യം എന്താണെന്ന കാര്യത്തിൽ ഇ.ഡി. ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow