കെഎസ്‌യുവിന്റെ ആവശ്യം തള്ളി; ജിയോണ ജെയിംസിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ പ്ലീഡർ സ്ഥാനത്ത് നിന്ന് ജിയോണ ജെയിംസിനെ മാറ്റണമെന്ന കെഎസ്‌യുവിന്റെ ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളി. ജിയോണ ജെയിംസിനെ മാറ്റണമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കെഎസ്‌യു നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ പരാതി അംഗീകരിക്കില്ലെന്നും ജിയോണ ജെയിംസിനെ സർക്കാർ പ്ലീഡർ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി നിലപാട് എടുത്തതായി റിപ്പോർട്ടുകളുണ്ട്.
What's Your Reaction?



