അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

May 25, 2026 - 10:51
May 25, 2026 - 10:52
 0
അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി. കേട്ടുകേൾവിയില്ലാത്ത ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ കേസിൽ ഒന്നാം പ്രതിയായ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു. എന്നാൽ, കേസിൽ ഉൾപ്പെട്ട മറ്റ് 13 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. നേരത്തെ വിചാരണക്കോടതിയായ മണ്ണാർക്കാട് കോടതി വെറുതെവിട്ടിരുന്ന രണ്ട് പ്രതികളെക്കൂടി ഹൈക്കോടതി ഇപ്പോൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നതും ഈ വിധിയിൽ നിർണ്ണായകമാണ്. ഹുസൈൻ ഒഴികെയുള്ള 13 പ്രതികൾക്കെതിരെയുള്ള ശിക്ഷാവിധി കോടതി ഉടൻ പ്രഖ്യാപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow