എപ്സ്റ്റീൻ ഫയലുകൾ വിനയായി; ആൻഡ്രൂ മൗണ്ട്ബാറ്റൺ അറസ്റ്റിൽ
അന്താരാഷ്ട്ര കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീന് സർക്കാരിലെ സുപ്രധാനമായ ഔദ്യോഗിക രേഖകൾ കൈമാറിയെന്ന വിവരം പുറത്തുവന്നതാണ് അറസ്റ്റിലേക്ക് നയിച്ചത്
ലണ്ടൻ: വിവാദമായ എപ്സ്റ്റീൻ ഫയലുകളിൽ പേര് പരാമർശിക്കപ്പെട്ടതിന് പിന്നാലെ ആൻഡ്രൂ മൗണ്ട്ബാറ്റൺ രാജകുമാരനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അന്താരാഷ്ട്ര കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീന് സർക്കാരിലെ സുപ്രധാനമായ ഔദ്യോഗിക രേഖകൾ കൈമാറിയെന്ന വിവരം പുറത്തുവന്നതാണ് അറസ്റ്റിലേക്ക് നയിച്ചത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നതോടെ രാജകുമാരനെതിരെ അന്വേഷണം നടക്കുമെന്ന് ഈ മാസം ആദ്യം തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു.
ലൈംഗിക കുറ്റകൃത്യങ്ങളിലും മനുഷ്യക്കടത്തിലും പ്രതിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള പ്രമുഖരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖകളാണിവ. അമേരിക്കൻ ഭരണകൂടം ഈ ഫയലുകൾ പുറത്തുവിട്ടതോടെ ലോകത്തെ പല പ്രമുഖരും നിലവിൽ നിഴലിലാണ്.
What's Your Reaction?



