കൊച്ചി: മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കി. എറണാകുളം ജില്ല കോടതിയാണ് ജാമ്യാപേക്ഷയിൽ തീർപ്പ് കൽപ്പിച്ചത്. സ്റ്റേഷന്‍ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആറിൽ ചുമത്തിയിരിക്കുന്നതെന്തന്നാണ് കോടതി പറഞ്ഞത്.
ഇക്കാര്യം രേഖപ്പെടുത്തിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ കേസ് ഡയറി കോടതി പരിശോധിച്ചിരുന്നു. തന്നെ മർദിച്ചുവെന്നു കാട്ടി മുൻ മാനെജർ വിപിൻ കുമാർ ഇൻഫോപാർക്ക് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഉണ്ണി മുകുന്ദനെതിരേ കേസെടുത്തത്.