രാജ്യത്ത് ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സർക്കാർ

താലിബാന്‍റെ കായിക ഡയറക്ടറേറ്റ് ആണ് ഈ നടപടി സ്വീകരിച്ചത്

May 12, 2025 - 11:57
May 12, 2025 - 11:57
 0  14
രാജ്യത്ത് ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സർക്കാർ
കാബുൾ: അഫ്ഗാനിസ്ഥാനിൽ ചെസ് വിലക്കി താലിബാൻ. ചൂതാട്ടവുമായി ബന്ധമുണ്ടെന്ന ആശങ്കയെത്തുടർന്നാണ് താലിബാൻ സർക്കാർ രാജ്യത്ത് ചെസ് കളിക്കുന്നത് വിലക്കിയിരിക്കുന്നത്. രാജ‍്യത്തെ ഇസ്ലാമിക നിയമം അനുസരിച്ച് ചൂതാട്ടം നിയമവിരുദ്ധമാണ്. 
 
അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക പരിപാടികളും നിയന്ത്രിക്കുന്ന താലിബാന്‍റെ കായിക ഡയറക്ടറേറ്റ് ആണ് ഈ നടപടി സ്വീകരിച്ചത്. അനിശ്ചിത കാലത്തേക്കാണ് വിലക്ക്. കഴിഞ്ഞ വർഷം സദാചാര സംരക്ഷണവും ദുഷ്പ്രവൃത്തി നിരോധനവും ഇവർ പ്രഖ്യാപിച്ചിരുന്നു. മികസ്ഡ് മാർഷ‍്യൽ ആർട്ട്സും ഇവിടെ നിരോധിച്ചിട്ടുണ്ട്.  

What's Your Reaction?

like

dislike

love

funny

angry

sad

wow