ലഖ്നൗ: ഉത്തർപ്രദേശിൽ സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടിയെ ചൊല്ലി വിവാദം. വിവാദത്തെ തുടർന്ന് പരിപാടി റദ്ദാക്കി. ഉത്തർപ്രദേശിൽ സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന പുതുവത്സരാഘോഷ പരിപാടിയാണ് റദ്ദാക്കിയത്.
സന്യാസിമാരുടെയും മതസംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. പരിപാടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സന്ന്യാസി സമൂഹം കളക്ടർക്ക് നിവേദനം നൽകിയിരുന്നു. മതപരവും സാംസ്കാരികവുമായ വികാരങ്ങളെ മാനിച്ചാണ് നടപടിയെന്ന് സംഘാടകർ അറിയിച്ചു. മഥുരയിലായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്.
സന്യാസിമാരില്‍ ഒരാള്‍ ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിക്ക് പിന്നാലെ ബാര്‍ ഉടമകള്‍ തന്നെ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. പുണ്യനഗരത്തിൽ ഇത്തരം പരിപാടികൾ അനുവദിക്കാനാകില്ലെന്നും നടിയെ കാലുകുത്താൻ അനുവദിക്കില്ല എന്നുമായിരുന്നു സന്ന്യാസി സമൂഹത്തിന്റെ പ്രഖ്യാപനം.
ജനുവരി ഒന്നിന് മഥുരയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. 300 പേരെ ഉദ്ദേശിച്ച് ഡിജെ ഷോയാണ് പ്ലാൻ ചെയ്തിരുന്നതെന്നാണ് വിവരം. 'ആദരണീയരായ സന്യാസിമാരെ ബഹുമാനിക്കുന്നതിനാല്‍ ജനുവരി ഒന്നിന് സണ്ണി ലിയോണ്‍ വരുന്ന പരിപാടി റദ്ദാക്കുന്നു', എന്നായിരുന്നു ബാര്‍ ഉടമകള്‍ അറിയിച്ചത്.