മദ‍്യലഹരിയിൽ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു; സംഭവം തിരുവനന്തപുരത്ത്

മദ‍്യലഹരിയിൽ മകൻ മണികണ്ഠൻ അമ്മയെ ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമത്തിൽ ഓമനയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു

May 21, 2025 - 11:43
May 21, 2025 - 23:46
 0  15
മദ‍്യലഹരിയിൽ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: മദ്യലഹരിയിൽ  മകന്‍ അമ്മയെ ചവിട്ടിക്കൊന്നു. നെടുമങ്ങാട് തേക്കട സ്വദേശി മണികണ്ഠനാണ് അമ്മയെ ചവിട്ടികൊന്നത്. തേക്കട സ്വദേശിയായ ഓമനയാണ് (75) മരിച്ചത്. ഇന്നലെ രാത്രി 10:30 ഓടെയായിരുന്നു സംഭവം.

മദ‍്യലഹരിയിൽ മകൻ മണികണ്ഠൻ അമ്മയെ ക്രൂരമായി മർദിക്കുകയായിരുന്നു. മണികണ്ഠന്റെ ആക്രമത്തിൽ ഓമനയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു.  ഗുരുതരമായി പരിക്കേറ്റ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ഇതിന് മുൻപും മണികണ്ഠൻ അമ്മയെ മർദിച്ചിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. ഓമനയുടെ മകൻ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow