സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി; പ്രധാനമന്ത്രി

ഇരു രാജ്യങ്ങളുടെ പ്രതിരോധ ബന്ധങ്ങൾ ശക്തമാവുകയാണെന്നും മോദി

Sep 4, 2025 - 20:07
Sep 4, 2025 - 20:07
 0
സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി; പ്രധാനമന്ത്രി
ഡൽഹി: സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെഎൻ പോർട്ട് പിഎസ്എ മുംബൈ ടെർമിനൽ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. 
 
ഇന്ത്യ ആസിയൻ കരാർ പുതുക്കാനും സിംഗപ്പൂരുമായുള്ള വ്യാപാര ബന്ധം വികസിപ്പിക്കാനും ഇന്ത്യ- സിംഗപ്പൂർ ചർച്ചയിൽ ധാരണയായെന്നും മോദി പറഞ്ഞു. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിൽ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടായി. ഇരു രാജ്യങ്ങളുടെ പ്രതിരോധ ബന്ധങ്ങൾ ശക്തമാവുകയാണെന്നും മോദി വ്യക്തമാക്കി.
 
ഇന്ത്യ സ്ഥിരതയുള്ള രാജ്യമാണെന്നും നേരിട്ടുള്ള വിദേശ നിക്ഷേപം കൂട്ടുമെന്നും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങും പ്രതികരിച്ചു. ബഹിരാകാശ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുമെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി അറിയിച്ചു.
 
ഭാവിക്കായി വിശദമായ ഒരു റോഡ്മാപ്പ് തങ്ങൾ തയ്യാറാക്കി. പരമ്പരാഗത മേഖലകളിൽ മാത്രമായി നമ്മുടെ സഹകരണം പരിമിതപ്പെടുത്തില്ല. മറ്റു മേഖലകളിലേക്കും സഹകരണം വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow