സ്കൂൾ ബസിന് പിന്നിൽ ശബരിമല തീർത്ഥാടകരുടെ ബസിടിച്ച് അപകടം

അപകടത്തിൽ കുട്ടികൾ ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു

Dec 5, 2025 - 10:26
Dec 5, 2025 - 10:26
 0
സ്കൂൾ ബസിന് പിന്നിൽ ശബരിമല തീർത്ഥാടകരുടെ ബസിടിച്ച് അപകടം
കോട്ടയം: സ്‌കൂള്‍ ബസിന് പിന്നില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ഇടിച്ച് അപകടം. കോട്ടയം പൊൻകുന്നത്താണ് തീർത്ഥാടക വാഹനവും ബസും കൂട്ടിയിടിച്ചത്. ശബരിമല തീർത്ഥാടകരുടെ ബസ് സ്കൂൾ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. 
 
പാലാ പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലിലാണ് സംഭവം. അപകടത്തിൽ കുട്ടികൾ ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു. നിസാരമായി പരുക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. 
 
രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്.  4 കുട്ടികളും ആയയും മാത്രമാണ് സ്കൂൾ ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കുട്ടികൾക്ക് ആർക്കും ഗുരുതര പരിക്കില്ല. കര്‍ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം സ്‌കൂള്‍ ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow