ഹിന്ദി ടെലിവിഷൻ നടി സഞ്ചിത ഉഗാലെ മരിച്ച നിലയിൽ

Jun 15, 2026 - 20:15
Jun 15, 2026 - 20:15
 0
ഹിന്ദി ടെലിവിഷൻ നടി സഞ്ചിത ഉഗാലെ മരിച്ച നിലയിൽ

മുംബൈ: ഹിന്ദി ടെലിവിഷൻ രംഗത്തെ യുവ നടി സഞ്ചിത ഉഗാലെ (22) മരിച്ച നിലയിൽ കണ്ടെത്തി.

മുംബൈയിലെ നളസൊപാറ ഈസ്റ്റിലെ ആച്ചോൾ ഗ്രാമത്തിലുള്ള സായി സന്തോഷി ബിൽഡിംഗിലെ വസതിയിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

'കുങ്കും ഭാഗ്യ', 'വാഗ്ലേ കി ദുനിയ' ഉൾപ്പെടെയുള്ള ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ സഞ്ചിതയെ സാരി ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് സഞ്ചിതയെ ഉടൻ വസായ്-വിരാർ മുനിസിപ്പൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow