ഡൽഹി: ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 90 കടന്നു. . ഇന്ന് വ്യാപാരം ആരംഭിച്ചയുടന്‍ ഡോളറിനെതിരെ 90.13 രൂപ എന്ന നിലയിലേക്കാണ് മൂല്യം താഴ്ന്നത്.
ഡിസംബർ മൂന്നിന് ഡോളറിനെതിരെ 89.96 ൽ ആരംഭിച്ച രൂപ, ഇപ്പോൾ 90.22 എന്ന നിലയിലാണ്. അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഇതുവരെ തീരുമാനമൊന്നും ഉണ്ടാകാത്തത് രൂപയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
ഓഹരി വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ആര്‍ബിഐ ഡോളര്‍ വിറ്റഴിച്ച് വീഴ്ചയെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വഷളായ ഇന്ത്യ -അമേരിക്ക ബന്ധവും വിദേശ നിക്ഷേപങ്ങളിലെ കൊഴിഞ്ഞു പോക്കും ആണ് നിലവിലെ ഇടിവിനു കാരണമായി വിദഗ്ധർ പറയുന്നത്.