മനോവിഷമം ഉണ്ടായിട്ടില്ല ;തോമസ് ഐസക് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ല ;ഖേദപ്രകടനത്തിന് പിന്നാലെ രമേഷ് പിഷാരടി

Mar 23, 2026 - 14:11
Mar 23, 2026 - 14:11
 0
മനോവിഷമം ഉണ്ടായിട്ടില്ല ;തോമസ് ഐസക് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ല ;ഖേദപ്രകടനത്തിന് പിന്നാലെ രമേഷ് പിഷാരടി

പാലക്കാട്: തനിക്കെതിരെയുള്ള 'കോമാളി' പരാമർശത്തിൽ തോമസ് ഐസക് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ലർ എന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. തനിക്ക് അതിൽ മനോവിഷമം ഉണ്ടായിട്ടില്ല എന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

പലസ്തീൻ വിഷയത്തിലെ പ്രതികരണത്തെച്ചൊല്ലി തോമസ് ഐസക് ഉയർത്തിയ വിമർശനത്തിലും രമേഷ് പിഷാരടി മറുപടി നൽകി. പലസ്തീൻ വിഷയത്തിൽ താൻ സംസാരിച്ചതിൻ്റെ ചെറിയ റീലുകളാണ് പ്രചരിപ്പിക്കുന്നത്. പഴയ പല ക്ലിപ്പുകളും അവർ തപ്പുന്നുണ്ട്, തപ്പി നടക്കട്ടെയെന്നും പിഷാരടി പറഞ്ഞു. ഉണ്ണി മുകുന്ദൻ ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ട ഫോട്ടോക്കാണ് താൻ ലൈക്ക് അടിച്ചത്. തന്നെ അര സംഘി എന്നല്ലെ പറഞ്ഞത്, ഒരു സംഘി എന്ന് പറഞ്ഞില്ലല്ലോ എന്ന് പിഷാരടി പരിഹസിച്ചു. മുകേഷിനും ഇന്നസെൻ്റിനുമെല്ലാം പ്രചാരണത്തിന് പോയിട്ടുണ്ട്. അതെല്ലാം അവർ തപ്പിയെടുക്കട്ടെ എന്നും ചെളിവാരി എറിയുന്ന രാഷ്ട്രീയത്തിൽ നിന്നും താൻ മാറി നിൽക്കുകയാണ് എന്നും പിഷാരടി പറഞ്ഞു.

അല്പസമയം മുൻപാണ് രമേഷ് പിഷാരടിക്കെതിരായ 'കോമാളി' പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ മന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ തോമസ് ഐസക് രംഗത്തുവന്നത്. രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദമുണ്ട് എന്നും അഭിനയ മികവിനെക്കുറിച്ച് മോശം പറയാനല്ല ഉദ്ദേശിച്ചത് എന്നും തോമസ് ഐസക് പറഞ്ഞു. തന്റെ വിമർശനം രാഷ്ട്രീയമാണ് എന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow