സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ ഇളയമകൻ പ്രതീക് യാദവ് അന്തരിച്ചു.
സമാജ്‌വാദി പാർട്ടി സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ ഇളയമകൻ പ്രതീക് യാദവ് (38) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ലക്‌നൗവിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആറുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അർദ്ധ സഹോദരനും ബിജെപി നേതാവ് അപർണ യാദവിന്റെ ഭർത്താവുമാണ് പ്രതീക്.
പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്താത്ത സാഹചര്യത്തിൽ, മരണകാരണം വ്യക്തമാകാനായി കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന പ്രതീക്, ലക്‌നൗവിൽ ബിസിനസ്സ് രംഗത്തായിരുന്നു പ്രവർത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ രാഷ്ട്രീയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
What's Your Reaction?