വിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി; ആകാശ എയറിന്‍റെയും സ്പൈസ് ജെറ്റിന്റെയും ചിറകുകൾക്ക് തകരാർ; യാത്രക്കാർ സുരക്ഷിതർ

പാർക്കിംഗ് ബേയിലേക്ക് നീങ്ങുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് ആകാശ എയർ വിമാനത്തിന്റെ ചിറകിൽ തട്ടുകയായിരുന്നു

Apr 16, 2026 - 18:29
Apr 16, 2026 - 18:29
 0
വിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി; ആകാശ എയറിന്‍റെയും സ്പൈസ് ജെറ്റിന്റെയും ചിറകുകൾക്ക് തകരാർ; യാത്രക്കാർ സുരക്ഷിതർ

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിമുട്ടി. ഹൈദരാബാദിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന ആകാശ എയർ വിമാനവും പാർക്കിംഗ് ബേയിലേക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് വിമാനവുമാണ് അപകടത്തിൽപ്പെട്ടത്.

പാർക്കിംഗ് ബേയിലേക്ക് നീങ്ങുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് ആകാശ എയർ വിമാനത്തിന്റെ ചിറകിൽ തട്ടുകയായിരുന്നു. യാത്രക്കാരുമായി പുറപ്പെടാൻ റൺവേയ്ക്ക് സമീപം തയ്യാറായി നിൽക്കുകയായിരുന്നു ആകാശ എയർ വിമാനം. ഈ സമയം അടുത്തേക്ക് വന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് ഇടിക്കുകയും ഒടിഞ്ഞ ഭാഗം ആകാശ എയർ വിമാനത്തിനുള്ളിലേക്ക് തുളച്ചുകയറുകയും ചെയ്തു.

രണ്ട് വിമാനങ്ങളുടെയും ചിറകുകൾക്ക് കാര്യമായ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. ആകാശ എയർ വിമാനത്തിനും കേടുപാടുകൾ പറ്റി. അപകട സമയത്ത് ആകാശ എയർ വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നു. ഇവരെ ഉടനടി സുരക്ഷിതമായി പുറത്തിറക്കിയതായും ഹൈദരാബാദിലേക്ക് പോകാൻ മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow