രജത ജൂബിലിയുടെ നിറവിൽ പാർക്ക് വ്യൂ റെസിഡന്റ്‌സ് അസോസിയേഷൻ
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പള്ളിത്തുറ വാർഡ് കൗൺസിലറുമായ മേടയിൽ വിക്രമൻ ഉദ്ഘാടനം നിർവഹിച്ചു

കഴക്കൂട്ടം: പാർക്ക് വ്യൂ റെസിഡന്റ്‌സ് അസോസിയേഷൻ (പി.വി.ആർ.എ) 25-ാം വാർഷികാഘോഷം ശനിയാഴ്ച്ച ടെക്നോപാർക് ഫേസ്-1ന് സമീപം സംഘടിപ്പിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പള്ളിത്തുറ വാർഡ് കൗൺസിലറുമായ മേടയിൽ വിക്രമൻ ഉദ്ഘാടനം നിർവഹിച്ചു.
പി.വി.ആർ.എ പ്രസിഡന്റ് എസ്. അജിത സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കഴക്കൂട്ടം എസ് എച് ഒ പ്രവീൺ ജെ.എസ് മുഖ്യാതിഥിയായി. പി.വി.ആർ.എ സെക്രട്ടറി മനോജ് സ്വാഗതം പറഞ്ഞു. ആറ്റിപ്ര വാർഡ് കൗൺസിലർ ശ്രീദേവി എ ആശംസ നേർന്നു. ശശിധരൻ നായർ കൃതജ്ഞത പറഞ്ഞു.
ചടങ്ങിൽ അസോസിയേഷൻ സ്ഥാപക അംഗങ്ങളായ ശുഭാ ശശി, വിക്രമൻ നായർ, പുലിപ്പറ ശശി എന്നിവരെ ആദരിച്ചു.
What's Your Reaction?






