വീട്ടുചടങ്ങിൽ പങ്കെടുത്തതിന് വൈരാഗ്യം; ഭാര്യയെയും ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി ഒറ്റപ്പാലത്ത് പോലീസ് പിടിയിൽ

May 21, 2026 - 12:43
May 21, 2026 - 12:43
 0
വീട്ടുചടങ്ങിൽ പങ്കെടുത്തതിന് വൈരാഗ്യം; ഭാര്യയെയും ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി ഒറ്റപ്പാലത്ത് പോലീസ് പിടിയിൽ

പാലക്കാട്: സ്വന്തം വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയതിന്റെ വൈരാഗ്യത്തിൽ ഭാര്യയെയും ബന്ധുക്കളെയും കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിലായി. ഒറ്റപ്പാലം മയിലുംപുറം സ്വദേശി അനിൽകുമാറാണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്. അനിൽകുമാറിന്റെ ആക്രമണത്തിൽ ഭാര്യ പത്മജ, സഹോദരൻ സച്ചിൻ, ബന്ധുക്കളായ മോഹൻകുമാർ, വിഷ്ണുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് അനിൽകുമാർ ഭാര്യ പത്മജയെ ആക്രമിച്ചതെന്നും ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന ബന്ധുക്കൾക്ക് നേരെ തിരിഞ്ഞതെന്നും പോലീസ് വ്യക്തമാക്കി. നെഞ്ചിലും മുതുകിലും ഗുരുതരമായി കുത്തേറ്റ പത്മജയുടെ ചെറിയച്ഛൻ മോഹൻകുമാർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow