യൂറോപ്പിൽ സിനിമാ ശൈലിയിൽ 'ചോക്ലേറ്റ് ഹെയ്സ്റ്റ്'; 12 ടണ്ണിലധികം കിറ്റ്‌കാറ്റ് ബാറുകൾ കൊള്ളയടിച്ചു

ഏകദേശം 4,13,793 കിറ്റ്‌കാറ്റ് ബാറുകളാണ് ഇത്തരത്തിൽ മോഷണം പോയത്

Mar 30, 2026 - 18:02
Mar 30, 2026 - 18:02
 0
യൂറോപ്പിൽ സിനിമാ ശൈലിയിൽ 'ചോക്ലേറ്റ് ഹെയ്സ്റ്റ്'; 12 ടണ്ണിലധികം കിറ്റ്‌കാറ്റ് ബാറുകൾ കൊള്ളയടിച്ചു

യൂറോപ്പിൽ ഈസ്റ്റർ ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ വിചിത്രവും എന്നാൽ ഞെട്ടിക്കുന്നതുമായ ഒരു കൊള്ള നടന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിഖ്യാത ബ്രാൻഡായ നെസ്‌ലെയുടെ ടൺ കണക്കിന് കിറ്റ്‌കാറ്റ് ചോക്ലേറ്റുകളാണ് ഒരു സംഘം മോഷ്ടാക്കൾ കവർന്നത്.

ഏകദേശം 4,13,793 കിറ്റ്‌കാറ്റ് ബാറുകളാണ് ഇത്തരത്തിൽ മോഷണം പോയത്. മണി ഹെയ്സ്റ്റ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള ഈ ആസൂത്രിത നീക്കം നെസ്‌ലെ കമ്പനിയെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.

12 ടണ്ണിലധികം ഭാരം വരുന്ന ലക്ഷക്കണക്കിന് കിറ്റ്‌കാറ്റ് ചോക്ലേറ്റ് ബാറുകളാണ് മോഷണം പോയത്. ഇറ്റലിയിലെ നിർമ്മാണ കേന്ദ്രത്തിൽ നിന്നും പോളണ്ടിലേക്ക് വിവിധ രാജ്യങ്ങളിൽ വിതരണം ചെയ്യാനായി പുറപ്പെട്ടതായിരുന്നു ഈ ചരക്ക് നീക്കം. ചോക്ലേറ്റ് കയറ്റിയ ട്രക്ക് സഹിതമാണ് മോഷ്ടാക്കൾ തട്ടിയെടുത്തതെന്നാണ് പ്രാഥമിക വിവരം. യാത്രയ്ക്കിടെ ഏത് രാജ്യത്ത് വെച്ചാണ് കൃത്യമായി മോഷണം നടന്നതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

യൂറോപ്പിൽ ചോക്ലേറ്റ് വിപണി ഏറ്റവും സജീവമാകുന്ന ഈസ്റ്റർ ആഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് ഈ വലിയ കവർച്ച നടന്നത്. ഇത്രയധികം ചോക്ലേറ്റുകൾ കടത്താൻ വലിയ സജ്ജീകരണങ്ങൾ ആവശ്യമായതിനാൽ ഇതിന് പിന്നിൽ വലിയൊരു സംഘം തന്നെ ഉണ്ടെന്നാണ് നിഗമനം. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പോലീസ് സേനകൾ സംയുക്തമായാണ് ഈ 'ചോക്ലേറ്റ് ഹെയ്സ്റ്റ്' അന്വേഷിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow