തിരുവനന്തപുരം: സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ പ്രതികരണവുമായി എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി പറഞ്ഞു. ലഹരി പരിശോധനയിൽ സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ലെന്നും അദ്ദേഹം അറിയിച്ചു.
ലഹരി സംബന്ധിച്ച് വിവരം ലഭിച്ചാൽ എവിടെയാണെങ്കിലും പരിശോധന നടത്തും. മാത്രമല്ല സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. നടിയുടെ പരാതിയിൽ തുടർനടപടികൾക്ക് താല്പര്യമില്ലെന്ന് നടിയുടെ കുടുംബം അറിയിച്ചിരുന്നു. എന്നാൽ കേസ് എക്‌സൈസ് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.