കണ്ണൂരിൽ എൽ.ഡി.എഫിന് വിജയത്തുടക്കം: മലപ്പട്ടത്തും ആന്തൂരിലും സ്ഥാനാർഥികൾക്ക് എതിരില്ല

സി.പി.എമ്മിൻ്റെ ശക്തികേന്ദ്രമായ മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ട് വാർഡുകളിലാണ് എതിരില്ലാതെ സ്ഥാനാർഥികളെ തെരഞ്ഞെടുത്തത്

Nov 21, 2025 - 20:58
Nov 21, 2025 - 20:58
 0
കണ്ണൂരിൽ എൽ.ഡി.എഫിന് വിജയത്തുടക്കം: മലപ്പട്ടത്തും ആന്തൂരിലും സ്ഥാനാർഥികൾക്ക് എതിരില്ല

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലയിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽ.ഡി.എഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

സി.പി.എമ്മിൻ്റെ ശക്തികേന്ദ്രമായ മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ട് വാർഡുകളിലാണ് എതിരില്ലാതെ സ്ഥാനാർഥികളെ തെരഞ്ഞെടുത്തത്. 5-ാം വാർഡ് (അടുവാപ്പുറം നോർത്ത്) എൽ.ഡി.എഫ് സ്ഥാനാർഥി ഐ.വി. ഒതേനൻ. 6-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി സി.കെ. ശ്രേയ. ഈ വാർഡുകളിൽ മറ്റാരും പത്രിക നൽകിയില്ല. 

പ്രതിപക്ഷമില്ലാത്ത നഗരസഭയായ ആന്തൂരിൽ രണ്ട് വാർഡുകളിലാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് എതിരില്ലാത്തത്. മൊറാഴ വാർഡ്: കെ. രജിത, പൊടിക്കുണ്ട് വാർഡ്: കെ. പ്രേമരാജൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ച ഈ വിജയം തുടക്കത്തിൽ തന്നെ മുന്നണിക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow