പുത്തൻ മാറ്റങ്ങളുമായി ഹ്യുണ്ടായി വെർണ വിപണിയിൽ; ആറ് വേരിയന്റുകൾ; പ്രാരംഭ വില 10.98 ലക്ഷം രൂപ

ക്ലാസ്സി ബ്ലൂ, ടൈറ്റൻ ഗ്രേ മാറ്റ് എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകൾ ലഭ്യമാണ്

Mar 9, 2026 - 21:47
Mar 9, 2026 - 21:47
 0
പുത്തൻ മാറ്റങ്ങളുമായി ഹ്യുണ്ടായി വെർണ വിപണിയിൽ; ആറ് വേരിയന്റുകൾ; പ്രാരംഭ വില 10.98 ലക്ഷം രൂപ

ന്യൂഡൽഹി: പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ വെർണയുടെ 2025 മോഡൽ വിപണിയിലിറക്കി. 10.98 ലക്ഷം രൂപ മുതൽ (എക്‌സ് ഷോറൂം) ആരംഭിക്കുന്ന പുതിയ സെഡാൻ, എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുമായാണ് എത്തിയിരിക്കുന്നത്.

HX2 മുതൽ HX10 വരെയുള്ള ആറ് വേരിയന്റുകളിലായാണ് പുതിയ വെർണ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് പുതിയ നിറങ്ങളും ഈ വിഭാഗത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ഒട്ടേറെ ഫീച്ചറുകളും പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്.

ക്ലാസ്സി ബ്ലൂ, ടൈറ്റൻ ഗ്രേ മാറ്റ് എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകൾ ലഭ്യമാണ്. ബ്ലാക്ക് ക്രോം റേഡിയേറ്റർ ഗ്രിൽ, ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ബമ്പറുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ വാഹനത്തിന് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നു.

ഹ്യുണ്ടായി ലോഗോയുള്ള പുതിയ സ്റ്റിയറിംഗ് വീൽ, ലെതറെറ്റ് സീറ്റുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന കോ-ഡ്രൈവർ സീറ്റ് എന്നിവ ഇന്റീരിയറിൽ പുതുമ നൽകുന്നു. ഡ്രൈവർ സീറ്റിനായുള്ള മെമ്മറി ഫംഗ്ഷൻ ഈ സെഗ്‌മെന്റിൽ തന്നെ ആദ്യമാണ്.

ഏഴ് എയർബാഗുകൾ, ലെവൽ 2 ADAS (Advanced Driver Assistance Systems) സ്യൂട്ട്, സറൗണ്ട് വ്യൂ ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ എന്നിവ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബോസ് എട്ട് സ്പീക്കർ സൗണ്ട് സിസ്റ്റം, 528 ലിറ്റർ ശേഷിയുള്ള സ്മാർട്ട് ട്രങ്ക്, ഇൻബിൽറ്റ് ഡാഷ്‌ക്യാം എന്നിവയും കാറിലുണ്ട്.

1.5 ലിറ്റർ ശേഷിയുള്ള രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം തുടരുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow