സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

18 കാരറ്റ് പവന് ഇന്നത്തെ വിപണിവില 84,520 രൂപ

Jan 6, 2026 - 12:44
Jan 6, 2026 - 12:44
 0
സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ
തിരുവനന്തപുരം: സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 440 രൂപ കൂടി 1,01,800 രൂപയായി. ഇന്നലെ മൂന്ന് തവണ കൂടിയതിന്‍റെ തുടർച്ചയായിട്ടാണ് ഇന്നും വില വര്‍ധിച്ചിരിക്കുന്നത്.1760 രൂപയാണ് ഇന്നലെ വർധിച്ചത്. ഗ്രാമിന് 55 രൂപ ഉയർന്ന് 12,725 രൂപയാണ് സ്വർണവില.
 
18 കാരറ്റ് പവന് ഇന്നത്തെ വിപണിവില 84,520 രൂപയും ഗ്രാമിന് 10565 രൂപയുമാണ്. വെള്ളിവില ഒരു ഗ്രാമിന് 225 രൂപയും 10 ഗ്രാമിന് 2250 രൂപയാണ്. വെനസ്വേല-യുഎസ് പ്രതിസന്ധിയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ കൂടാന്‍ പ്രധാന കാരണം. 
 
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില ഒരു ലക്ഷത്തിൽ താഴെയെത്തിയത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow