പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിയുടെ കണ്ണിനും, കൈയ്ക്കും, കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു

Jun 28, 2025 - 13:29
Jun 28, 2025 - 13:29
 0  9
പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
കണ്ണൂര്‍: പേ വിഷബാധയേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു.തമിഴ്നാട് സേലം സ്വദേശികളുടെ മകനായ ഹരിത്ത് (5) ആണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്തുനിന്നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.
 
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിയുടെ കണ്ണിനും, കൈയ്ക്കും, കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു.അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ എത്തി വാക്സീനേഷൻ എടുത്തു. 
 
എന്നാൽ ആരോഗ്യനില ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.  കഴിഞ്ഞ 12 ദിവസമായി  വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു കുട്ടി. 

What's Your Reaction?

like

dislike

love

funny

angry

sad

wow