പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി നടൻ മുകുന്ദനെ പരിഗണിക്കുന്നു

കെ. സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ. കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്

Jan 8, 2026 - 11:28
Jan 8, 2026 - 11:29
 0
പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി നടൻ  മുകുന്ദനെ പരിഗണിക്കുന്നു
പാലക്കാട്: പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത.  പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 
 
എന്നാൽ ബിജെപി ഉണ്ണി മുകുന്ദനോട് ഇക്കാര്യത്തിൽ ഔദ്യോഗികമായി സംസാരിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. കെ. സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ. കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. അതേ സമയം, ശോഭ സുരേന്ദ്രന് പാലക്കാട് താൽപര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. 
 
ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പേരും സജീവ പരിഗണനിയിലുണ്ട്. അദ്ദേഹം മത്സരിച്ചാൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരിൽ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഒരു മണ്ഡലത്തിലും മത്സരിക്കാൻ താൽപര്യം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow