ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

അദ്ദേഹത്തോടൊപ്പം മകളും മരുമകനും പേരക്കുട്ടിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ

Mar 1, 2026 - 09:41
Mar 1, 2026 - 09:42
 0
ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

ടെഹ്‌റാൻ: ഇറാൻ ഭരണകൂടത്തെയും ലോകത്തെയും ഞെട്ടിച്ചുകൊണ്ട് ഇസ്രയേൽ-അമേരിക്കൻ സംയുക്ത സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളും ഈ വാർത്ത സ്ഥിരീകരിച്ചു. ഇറാനിലെ തസ്‌നീം, ഫാർ തുടങ്ങിയ വാർത്താ ഏജൻസികളാണ് ഖമനെയിയുടെ മരണം സ്ഥിരീകരിച്ചത്. 

അദ്ദേഹത്തോടൊപ്പം മകളും മരുമകനും പേരക്കുട്ടിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റും ഇസ്രയേലും വിവരം പുറത്തുവിട്ട് മണിക്കൂറുകൾക്ക് ശേഷം ഇറാൻ ടെലിവിഷനും മരണം സ്ഥിരീകരിച്ചു. ഖമനെയിയുടെ നിര്യാണത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും 7 ദിവസത്തെ പൊതുഅവധിയും പ്രഖ്യാപിച്ചു. ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. 

അതിവേഗത്തിലുള്ളതും കൃത്യവുമായ നീക്കങ്ങളാണ് നടക്കുന്നത്. ഖമനെയി കൊല്ലപ്പെട്ടെങ്കിലും മിഡിൽ ഈസ്റ്റിൽ പൂർണ്ണ സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ സൈനിക നടപടി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow