കൊച്ചി: ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി. ലാൻഡ് ക്രൂയിസർ എസ്‌യുവിയാണ് വിട്ടു നൽകിയത്. ബോണ്ടിന്‍റെയും ബാങ്ക് ഗ‍്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് വാഹനം വിട്ടുനൽകിയത്.
മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണിത്. അമിതിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം. വാഹനം ഉപയോഗിക്കരുത്, കേരളത്തിന് പുറത്തുകൊണ്ട് പോകരുത് തുടങ്ങി വ്യവസ്ഥകളോടെയാണ് വിട്ടു നൽകിയത്.
മാത്രമല്ല വാഹനം ആവശ‍്യപ്പെടുന്ന പക്ഷം ഹാജരാക്കണം എന്ന വ‍്യവസ്ഥയുമുണ്ട്. നേരത്തെ ദുൽഖർ സൽമാന്റെ വാഹനവും സമാനമായ ഉപാധികളോടെ വിട്ടു നൽകിയിരുന്നു. നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് വാഹനങ്ങള്‍ കടത്തുന്ന സംഭവത്തിൽ കസ്റ്റംസ് നടത്തിയ റെയ്ഡിന്‍റെ ഭാഗമായാണ് അമിതിന്‍റെ വാഹനം പിടിച്ചെടുത്തത്.