തൊഴിലിടത്തിലെ പീഡനം: യുവതിയുടെ പരാതിയിൽ 'അമ്മ' എന്ത് നിലപാടെടുക്കും? നിർണ്ണായക യോഗം ഇന്ന്.

May 12, 2026 - 10:24
 0

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഓഫീസിൽ ജീവനക്കാരി തൊഴിൽ പീഡനം നേരിട്ടെന്ന പരാതിയിൽ സംഘടന ഇന്ന് അടിയന്തര തീരുമാനമെടുത്തേക്കും. കൊച്ചിയിലെ ആസ്ഥാനത്ത് രാവിലെ 11 മണിക്ക് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ യുവതിയുടെ പരാതി പ്രധാന അജണ്ടയായി ചർച്ച ചെയ്യും. സംഘടനയുടെ മുൻ ഓഫീസ് മാനേജറായ യുവതി കഴിഞ്ഞ ദിവസമാണ് നേതൃത്വത്തിനെതിരെ പൊലീസിനും തൊഴിൽ വകുപ്പിനും ഔദ്യോഗികമായി പരാതി നൽകിയത്.

ട്രഷറർ ഉണ്ണി ശിവപാൽ തന്നോട് മോശമായി പെരുമാറിയെന്നും, ഇക്കാര്യം ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെ അറിയിച്ചപ്പോൾ നടപടിക്ക് പകരം ഭീഷണിയാണ് ഉണ്ടായതെന്നും യുവതി ആരോപിക്കുന്നു. പരാതി പ്രസിഡന്റ് ശ്വേതാ മേനോനെ അറിയിച്ചതിനെ ചൊല്ലി തന്നെ ശകാരിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. ഈ ആഭ്യന്തര തർക്കം സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം നിർണ്ണായകമാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow