ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

May 12, 2026 - 10:15
May 12, 2026 - 10:16
 0

തിരുവനന്തപുരം: കേരളത്തിൽ വേനൽമഴ കനത്ത നാശം വിതയ്ക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമായത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 14-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മെയ് 15-ന് മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലുമാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പെയ്ത ശക്തമായ മഴയിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow