വർക്കലയിൽ വയോധികരായ സ്ത്രീയെയും ഭർതൃസഹോദരനെയും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം വർക്കല ചേന്നൻകോട് ഒറ്റൂരിൽ വയോധികരായ രണ്ടുപേരെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ചേന്നൻകോട് സ്വദേശികളായ സുകുമാരൻ (87), ഓമന (81) എന്നിവരാണ് മരിച്ചത്. ഓമനയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടതിനെ തുടർന്ന് ഭർതൃസഹോദരനായ സുകുമാരനൊപ്പം ഒരുമിച്ചായിരുന്നു ഇവർ താമസിച്ചിരുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളിൽ നിന്നും പുക ഉയർന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ദാരുണമായ സംഭവം ആദ്യം കണ്ടത്. വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി. പ്രാഥമിക നിഗമനപ്രകാരം ഇരുവരും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയും സാധനങ്ങൾ വാങ്ങാനായി ഇവർ പുറത്തുപോയിരുന്നുവെന്നും സമീപത്തെ ഒരു പെൺകുട്ടിയാണ് ഇവർക്ക് പതിവായി ഭക്ഷണം പാകം ചെയ്ത് നൽകിയിരുന്നതെന്നും നാട്ടുകാർ പറയുന്നു.
What's Your Reaction?

