ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ വ്യാപാര കരാര്‍ പ്രധാന ചര്‍ച്ചയാകും; മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി യു.എസ്. വൈസ് പ്രസിഡന്‍റ്

ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ വാന്‍സ് മക്കളായ ഇവാന്‍, വിവേക്, മിരാബല്‍ എന്നിവര്‍ക്കൊപ്പം എത്തിയ വാന്‍സിന് പ്രധാനമന്ത്രി അത്താഴ വിരുന്നും നല്‍കും.

Apr 21, 2025 - 18:31
Apr 21, 2025 - 18:31
 0  13
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ വ്യാപാര കരാര്‍ പ്രധാന ചര്‍ച്ചയാകും; മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി യു.എസ്. വൈസ് പ്രസിഡന്‍റ്

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ദില്ലിയിലെത്തി. ഇന്ന് രാവിലെ പത്തു മണിക്ക് ദില്ലിയിലെത്തിയ ജെഡി വാന്‍സിനെ ദില്ലി വിമാനത്താവളത്തില്‍ വെച്ച് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ വാന്‍സ് മക്കളായ ഇവാന്‍, വിവേക്, മിരാബല്‍ എന്നിവര്‍ക്കൊപ്പം എത്തിയ വാന്‍സിന് പ്രധാനമന്ത്രി അത്താഴ വിരുന്നും നല്‍കും. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ വ്യാപാര കരാര്‍ പ്രധാന ചര്‍ച്ചയാകാനാണ് സാധ്യത. 
 
യുഎസ് ചുമത്തുന്ന പകരച്ചുങ്കം അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കെയാണ് യുഎസ് വൈസ് പ്രസിഡന്‍റിന്‍റെ ഇന്ത്യ സന്ദർശനം. ഉപരാഷ്‌ട്രപതി വാൻസും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ഔപചാരിക കൂടിക്കാഴ്‌ച വൈകുന്നേരം 6:30 ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിൽ നടക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിൽ അവരുടെ ചർച്ചകൾ കേന്ദ്രീകരിക്കാം.

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര എന്നിവരുമായും കൂടിക്കാഴ്‌ച നടത്തും. പെന്‍റഗണിലെയും യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിലെയും ഉന്നത ഉദ്യോഗസ്ഥരും വാൻസിനൊപ്പം എത്തിയിട്ടുണ്ട്.

ഔദ്യോഗിക കൂടിക്കാഴ്‌ചകൾക്ക് ശേഷം, വാൻസ് കുടുംബം ജയ്‌പൂരും ആഗ്രയും സന്ദർശിക്കും. വാൻസ് ചൊവ്വാഴ്‌ച (ഏപ്രിൽ 22) ജയ്‌പൂരിലേക്ക് പോകും. ഏപ്രിൽ 23 ന് അദ്ദേഹം ആഗ്ര സന്ദർശിക്കും. ലോകപ്രശസ്‌തമായ യുനെസ്കോ ലോക പൈതൃക സ്ഥലമായ താജ്‌മഹൽ അവർ സന്ദർശിക്കും. 

What's Your Reaction?

like

dislike

love

funny

angry

sad

wow