തോട്ടില്‍ മീന്‍ പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
ഇന്ന് വൈകീട്ട് ആറരയോടെ വീടിനടുത്തുള്ള തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍

കോടഞ്ചേരി: തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ ആണ്‍കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് കോടഞ്ചേരിയില്‍ ചന്ദ്രന്‍കുന്നേല്‍ ബിജു - ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകീട്ട് ആറരയോടെ വീടിനടുത്തുള്ള തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. ഈ സമയം, ഇലക്ട്രിക് പോസ്റ്റ് തോട്ടിലേക്ക് മറിഞ്ഞുവീഴുകയും അതില്‍നിന്ന് വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു.
തോടിന് സമീപത്തെ തേക്കുമരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് വീണതിനെ തുടര്‍ന്ന് പോസ്റ്റ് ഒടിഞ്ഞ് തോട്ടില്‍ പതിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.
What's Your Reaction?






