രാജസ്ഥാനിൽ വിചിത്ര മോഷണം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചെത്തി ലക്ഷങ്ങളുടെ മൊബൈൽ ഫോണുകൾ കവർന്നു
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ സിസിടിവി ക്യാമറകളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ഒരു വിചിത്ര മോഷണം. കരേഡിലെ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന 'മതേശ്വരി മൊബൈൽ ഷോപ്പ്' എന്ന സ്ഥാപനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള മാസ്ക് ധരിച്ചെത്തിയ കള്ളൻ കവർച്ച നടത്തിയത്. കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന നാൽപ്പതിലധികം സ്മാർട്ട് ഫോണുകളാണ് സംഘം മോഷ്ടിച്ചത്.
കള്ളന്മാരിൽ ഒരാൾ തിരിച്ചറിയാതിരിക്കാൻ പ്രധാനമന്ത്രിയുടെ മുഖംമൂടി ധരിച്ച ദൃശ്യങ്ങൾ കടയ്ക്ക് മുന്നിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. രാവിലെ കട തുറക്കാനായെത്തിയ ഉടമ ലക്ഷ്മൺ സെന്നാണ് പൂട്ട് പൊളിച്ച നിലയിൽ സ്ഥാപനം കണ്ടെത്തുകയും മോഷണവിവരം തിരിച്ചറിയുകയും ചെയ്തത്. ഉടമസ്ഥന്റെ പരാതിയിൽ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
What's Your Reaction?

