വിദ്യാർഥിനിയുടെ ആത്മഹത്യ; സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം
സ്കൂൾ മാനേജ്മെൻ്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി

പാലക്കാട്: നാട്ടുകല്ലിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂളിൽ പ്രതിഷേധം. പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലാണ് പ്രതിഷേധം നടക്കുന്നത്. സ്കൂൾ മാനേജ്മെൻ്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി. യോഗത്തിൽ രക്ഷിതാക്കളും സംഘടനാപ്രതിനിധികളും പങ്കെടുത്തു.
വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കിയെന്ന് സ്കൂൾ മാനേജ്മെൻ്റ്. സംഭവത്തിൽ പോലീസ് നിയമനടപടി ഉടൻ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പ്രതിഷേധക്കാർ അറിയിച്ചു.പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ ആത്മഹത്യയ്ക്ക് കാരണം സ്കൂളിലെ മാനസിക പീഡനമെന്നാണ് കുടുംബം ആരോപിച്ചത്.
What's Your Reaction?






