മോദിയുടെ ഇൻസ്റ്റഗ്രാമിൽ ഒറ്റരാത്രികൊണ്ട് 10 ലക്ഷം പുതിയ ഫോളോവേഴ്‌സ്
ന്യൂഡൽഹി ∙ കനത്ത പ്രതിഷേധങ്ങൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒറ്റരാത്രികൊണ്ട് 10 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സ്. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നടപടികളെക്കുറിച്ച് വ്യാഴാഴ്ച രാത്രി പങ്കുവെച്ച സെൽഫി വീഡിയോക്ക് പിന്നാലെയാണ് ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ ഉയർന്നത്.
ഇതോടെ പ്രധാനമന്ത്രിയുടെ ആകെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് 102 മില്യൺ (10.20 കോടി) കടന്നു.
സ്വന്തം വീഡിയോയ്ക്ക് ലഭിച്ച പ്രതികരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർക്കും എംപിമാർക്കും പ്രധാനമന്ത്രി നിർദേശം നൽകിയത്.
യുവാക്കളിലെത്താൻ എക്സ് (X) പ്ലാറ്റ്‌ഫോമിനേക്കാൾ ഇൻസ്റ്റഗ്രാം കൂടുതൽ ഫലപ്രദമാണെന്ന് മോദി പറഞ്ഞു. വികസന പദ്ധതികളുടെ വിവരങ്ങൾ മാത്രം പങ്കുവയ്ക്കുന്നതിന് പകരം റീലുകളും തത്സമയ സംവാദങ്ങളും ഉപയോഗിച്ച് പുതിയ തലമുറയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ മന്ത്രിമാരോടും എംപിമാരോടും അദ്ദേഹം നിർദേശിച്ചു.
What's Your Reaction?



